മാനന്തവാടി: വയനാട്ടിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് തുടങ്ങി നരഭോജി കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം.
കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. കടുവ സ്‌പെഷൽ ഓപ്പറേഷന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര, ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയും തുറ്കകരുത്.
കർഫ്യൂ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്നും നാളെയും സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്