ന്യൂസ് ബ്യൂറോ, വയനാട്
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/01/24/GtGUIam2cZNr26naXDB3.jpg)
മാനന്തവാടി: വയനാട്ടില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി - മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്.
Advertisment
ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ ഡ്രൈവര്‍ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കല്‍. 
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us