/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
കല്‍പ്പറ്റ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിലെ മുഖ്യ കണ്ണിയും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയുമായ ആളെ പിടികൂടി പൊലീസ്. വൈറ്റില്‍ പൊഴുതന പേരുംങ്കോട കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി(40)ആണ് പിടിയിലായത്.
നേരത്തെ പിടികൂടിയ യുവതിയടക്കമുള്ള മൂന്നു പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് ജംഷീര്‍ അലിയായിരുന്നു. ലഹരി വിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ദേവാലയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ 06.03.2025 ന് വൈകിട്ടോടെ ഇയാളെ പിടികൂടുന്നത്.
നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂര്‍മട്ടം, കൂനൂര്‍, കെണിച്ചിറ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിലും, എക്‌സൈസിലും കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us