/sathyam/media/media_files/2026/03/05/lottery-2026-03-05-18-38-06.jpg)
കൊ​ച്ചി: ക്രി​സ്മ​സ് ബം​പർ ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ൽ നി​ർ​ണാ​യ​ക വി​ധി​യു​മാ​യി ഹൈ​ക്കോ​ട​തി. ഒ​ന്നാം സ​മ്മാ​നം ന​ൽ​കാ​ൻ ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​ച്ച ഹൈ​ക്കോ​ട​തി ലോ​ട്ട​റി​യു​ടെ ഉ​ട​മ​സ്ഥ​ത അ​വ​കാ​ശ​പ്പെ​ട്ട് പി​റ​വം സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി.
ഒ​ന്നാം സ​മ്മാ​ന​മാ​യ 20കോ​ടി രൂ​പ​യ്ക്ക് ര​ണ്ടു പേ​ർ അ​വ​കാ​ശ​വാ​ദ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം വി​വാ​ദ​മാ​യ​ത്. സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച പി​റ​വം പാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ റി​ട്ട. എ​എ​സ്​ഐ കെ.​കെ. സ​ജി​മോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ സ​മ്മാ​ന​ത്തു​ക ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
സ​മ്മാ​നാ​ർ​ഹ​മാ​യ XC 138455 ന​മ്പ​ർ ടി​ക്ക​റ്റു​മാ​യി മ​റ്റൊ​രു മ​ല​യാ​ളി ലോ​ട്ട​റി വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ ടി​ക്ക​റ്റി​ന് അ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചാ​ണ് സ​ജി​മോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​നു​വ​രി 24ന് ​ആ​യി​രു​ന്നു ടി​ക്ക​റ്റ് ന​റു​ക്കെ​ടു​ത്ത​ത്.
ടി​ക്ക​റ്റു​മാ​യി ലോ​ട്ട​റി വ​കു​പ്പി​നെ സ​മീ​പി​ച്ച വ്യ​ക്തി​ക്ക് സ​മ്മാ​ന​ത്തു​ക ന​ൽ​കാ​ൻ ത​ട​സ​മി​ല്ലെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷം ട്രാ​വ​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ​ജി​മോ​ന്‍റെ വാ​ഹ​ന​ത്തി​ൽ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്നു.
യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘം നെ​യ്പാ​ത്രം വ​ണ്ടി​യി​ൽ മ​റ​ന്നു​വ​ച്ചു. തു​ട​ർ​ന്ന് പാ​ത്രം വി​ശാ​ഖ​പ​ട്ട​ണ​ത്തി​ലേ​ക്ക് കൊ​റി​യ​ർ അ​യ​ച്ചു​ന​ൽ​കി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ ടി​ക്ക​റ്റ് പാ​ത്ര​ത്തി​ന്‍റെ അ​ടി​യി​ലാ​യി പോ​യെ​ന്നാ​ണ് സ​ജി​മോ​ന്‍റെ വാ​ദം.
മു​ണ്ട​ക്ക​യ​ത്ത് ഭാ​ര്യ​യു​ടെ ബ​ന്ധു വീ​ട്ടി​ൽ പോ​യ​പ്പോ​ൾ വാ​ങ്ങി​യ ടി​ക്ക​റ്റി​ന് പി​ന്നി​ൽ സ്വ​ന്തം വി​ലാ​സ​മെ​ഴു​തി ഒ​പ്പി​ട്ടി​രു​ന്നു​വെ​ന്നും സ​ജി​മോ​ൻ ആ​രോ​പി​ക്കു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us