കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4, 000 സ്ത്രീകളെ ആറ്റുകാലില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി. കിഴക്കേകോട്ടയില്‍ നിന്ന് 20 ബസുകള്‍ ചെയിന്‍ സര്‍വ്വീസ്

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സര്‍വ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ. എസ്. ആര്‍. ടി. സി.

New Update
ksrtc budget trip

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സര്‍വ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ. എസ്. ആര്‍. ടി. സി. കിഴക്കേകോട്ടയില്‍ നിന്ന് 20 ബസുകള്‍ ചെയിന്‍ സര്‍വ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സര്‍വ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 


Advertisment

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4000 സ്ത്രീകളെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.


കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് 'ആറ്റുകാല്‍ ക്ഷേത്രം സ്പെഷ്യല്‍ സര്‍വ്വീസ്' ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. മാര്‍ച്ച് 5 മുതല്‍ ഈ യൂണിറ്റുകളില്‍ നിന്നുള്ള സര്‍വ്വീസ് ആരംഭിച്ചു. 


തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ത്ഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വ്വീസുകള്‍ നടത്തും.


Advertisment