New Update
/sathyam/media/media_files/2024/10/26/0icxAk9uGPn2y1DYd10v.png)
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ മുന്നേറ്റം തുടരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം ത്രൈമാസത്തില്‍ യുപിഐ വഴി പണം സ്വീകരിക്കുന്നവയുടെ കാര്യത്തില്‍ 55.3 ശതമാനം വിപണി വിഹിതവും പണമടക്കുന്നവരുടെ കാര്യത്തില്‍ 33.3 ശതമാനം വിപണി വിഹിതവുമായി യെസ് ബാങ്ക് തങ്ങളുടെ മേധാവിത്തം ഉറപ്പിച്ചിട്ടുണ്ട്.
ആധാര്‍ അധിഷ്ഠിത പണമടക്കല്‍ സംവിധാനത്തിന്‍റെ കാര്യത്തില്‍ 30 ശതമാനത്തോളം ഇടപാടുകളും ബാങ്ക് നടത്തി. രാജ്യവ്യാപകമായുള്ള 7.9 ലക്ഷം ഔട്ട്ലെറ്റുകളിലൂടെ നെഫ്റ്റ് ഇടപാടുകളുടെ 24 ശതമാനം വിപണി വിഹിതവും ബാങ്കിനാണ്.
ഡിജിറ്റല്‍ രംഗത്തിനു മുന്‍ഗണന നല്‍കുന്ന ബാങ്കിന്‍റെ വ്യക്തിഗത സേവിങ്സ് അക്കൗണ്ടുകളില്‍ 92 ശതമാനവും കറണ്ട് അക്കൗണ്ടുകളില്‍ 93 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളില്‍ 98 ശതമാനവും ബാങ്കിന്‍റെ ഐറിസ്, ഐറിസ് ബിസ് സൂപ്പര്‍ ആപ്പുകള്‍ വഴി ഡിജിറ്റലായാണു നടത്തപ്പെടുന്നത്
എല്ലാവരേയും ഔപചാരിക ബാങ്കിങ് സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഇന്ത്യന്‍ ബാങ്കിങ് മേഖലയെ മികച്ച പ്രതിരോധ ശക്തിയുള്ളതാക്കി മാറ്റുകയുമാണ് തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യെസ് ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിങ്, ഗവണ്‍മെന്‍റ്. എംഎന്‍സി, ന്യൂ ഇക്കണോമി ബിസിനസ്, ഐബിയു ആന്‍റ് നോളേജ് യൂണിറ്റ്സ് വിഭാഗം കണ്‍ട്രി ഹെഡ് അജയ് രാജന്‍ പറഞ്ഞു. ഇക്കാര്യത്തെ സാധൂകരിക്കുന്ന വിധത്തിലാണ് തങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങളിലെ മുന്നേറ്റം. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.