/sathyam/media/media_files/2026/01/18/yes-bank-house-2026-01-18-19-21-28.jpg)
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 55.4 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 45.4 ശതമാനവും വര്‍ധിച്ച് 952 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 28.7 ശതമാനം വര്‍ധിച്ച് 1,389 കോടി രൂപയിലും എത്തിയിട്ടുണ്ട്.
ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനം വര്‍ധനവോടെ 2,466 കോടി രൂപയിലെത്തി. തുടര്‍ച്ചയായ ആറാം ത്രൈമാസത്തിലും ചെലവും വരുമാനവുമായുള്ള അനുപാതം കുറച്ച് 66.1 ശതമാനം എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.
ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ 5.5 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,92,524 കോടി രൂപയിലെത്തി. കാസ അനുപാതം 34 ശതമാനമെന്ന നിലയിലേക്കും ഉയര്‍ന്നു. അറ്റ വായ്പകള്‍ 5.2 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,57,451 കോടി രൂപയിലും എത്തി.
ലാഭക്ഷമതയുടെ കാര്യത്തിലെ വളര്‍ച്ചയും ആസ്തി നിലവാരത്തില്‍ ശക്തമായ വര്‍ധനവുണ്ടായതും അടക്കം വളരെ മികച്ചൊരു ത്രൈമാസത്തിലൂടെയാണ് യെസ് ബാങ്ക് കടന്നു പോയതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. വായ്പകളുടെ കാര്യത്തില്‍ മുന്നേറ്റം കൈവരിക്കാനായെന്നും കാസ പ്രകടനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രകടനം തുടരാനായെന്നും ഈ മേഖല മൊത്തത്തില്‍ നേരിട്ട വെല്ലുവിളികള്‍ക്കിടയിലും കാസയുടെ കാര്യത്തിലുണ്ടായ ഗണ്യമായ ഉയര്‍ച്ച നിക്ഷേപങ്ങളുടെ ചെലവിന്‍റെ കാര്യത്തില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനും സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us