Advertisment

ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.

New Update
friend shock

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisment
Advertisment