New Update
/sathyam/media/media_files/UFvtLhvyLZV2PivabqVy.jpg)
കൊല്ലം: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി. ചിതറ മുതയിൽ പെരുവണ്ണാമൂലയിൽ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് അരുൺ 40,000 രൂപ ലോൺ എടുത്തിരുന്നു.
Advertisment
അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുൺ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. അരുണിന്റെ മൊബൈൽ ഫോൺ ഉൾപ്പടെ പരിശോധിച്ച് മരണത്തിന് ഉത്തരവാദികൾ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.