/sathyam/media/media_files/z4kkla7ZmqR4ltuzWXRS.jpg)
തിരുവനന്തപുരം : ചെറുപ്പക്കാർക്ക് രാഷ്ട്രീയത്തിനോട് താല്പര്യം കുറയുകയും, ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തെ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് ആശാങ്കയുളവാക്കുന്ന കാര്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആൻ്റണി പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വിദ്യഭ്യാസമുള്ള ചെറുപ്പക്കാർ എന്തുകൊണ്ട് കേരളം വിട്ടു പോകുന്നുവെന്നത് പരിശ്ശോധിച്ച് അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും എ.കെ.ആൻ്റണി നിർദ്ദേശിച്ചു.
കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കിട്ടിയ രണ്ട് മാണിക്യക്കല്ലുകളാണ് കെ.എ ചന്ദ്രനും,വി.സി കബീറും എന്ന് എ.കെ ആൻറണി അഭിപ്രായപ്പെട്ടു.
പൊതുപ്രവർത്തന രംഗത്ത് ചില്ലി കാശ് മേടിക്കാതെ ഗാന്ധിയനായി ജീവിക്കുന്ന
കെ.എ.ചന്ദ്രൻ്റെ മാതൃക പുതിയ തലമുറ അനുകരണീയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ പതിനൊന്നാമത് ഗാന്ധി ദർശൻ പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവ് കെ.എ.ചന്ദ്രന് നൽകി പ്രസംഗിക്കുകയായായിരുന്നു അദ്ദേഹം.ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്റർ അദ്ധക്ഷനായി.
ചടങ്ങിൽ മതേതരത്വ സംരക്ഷണ സദസ്സിൻ്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. മഹാത്മജിയുടെ രക്തസാക്ഷിത്വത്തെ ദുർബലമാക്കാനും,
ഗാന്ധിയൻ ചിന്തകളെ തമസ്ക്കരിക്കാനുമുളള സംഘപരിവാർ അജണ്ട വർഗ്ഗീയമായ ചേരിതിരിവിന് കാരണമായിട്ടുള്ളതായി കെ.പി.സി.സി മുൻ പ്രസിഡൻ്റ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എ.ചന്ദ്രന് രമേശ് ചെന്നിത്തല പൊന്നാടയും ഉപഹാരവും സമർപ്പിച്ചു.
എം.വിൻസെൻ്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,പരശുവയ്കൽ രാധാകൃഷ്ണൻ, വഞ്ചിയൂർ രാധാകൃഷ്ണൻ,നാദിറ സുരേഷ്,ബൈജു വടക്കുംപുറം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us