/sathyam/media/media_files/WBd7mlpnmufWlDRzS2UG.jpg)
ആലപ്പുഴ: ആലപ്പുഴയില്‍ നവ കേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പ്രതികരിച്ച് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യകോസ്.
കേസ് അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതലേ ഉരുണ്ടു കളിച്ചെന്ന് പറഞ്ഞ അജയ് അന്ന് അടികൊണ്ട തന്നോട് ദൃശ്യങ്ങള്‍ എടുത്തില്ലേ എന്നാണ് പോലീസുകാര്‍ ചോദിച്ചതെന്നും പറഞ്ഞു. അടി കൊള്ളുമ്പോള്‍ താനെങ്ങനെ വീഡിയോ എടുക്കുമെന്നും അജയ് ചോദിച്ചു.
ജനങ്ങള്‍ മുഴുവന്‍ കണ്ട കാര്യം എങ്ങനെയാണ് പൊലീസ് തള്ളുന്നത്. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അജയ് വ്യക്തമാക്കി.
നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മര്‍ദനത്തിനിരയായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് പ്രതികരിച്ചു. തങ്ങളെ അകാരണമായി തല്ലിച്ചതയ്ക്കുന്നത് പൊതുസമൂഹം മുഴുവന്‍ കണ്ടതാണെന്ന് തോമസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us