തദ്ദേശ തെരഞ്ഞെടുപ്പ്. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി യൂത്ത് കോൺഗ്രസ്. കൊണ്ട തല്ലിൻ്റെയും കേസിൻ്റെയും എണ്ണവും ലഭിച്ച സീറ്റും പരിശോധിച്ചാൽ അവഗണന ബോധ്യമാകും

കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസിന് പരിഗണിക്കാനുള്ള സാഹചര്യമുണ്ട്.

New Update
1509742-2-green-recovered

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസിന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്.

Advertisment

കൊണ്ട തല്ലിന്റെയും കേസിന്റെയും എണ്ണവും സീറ്റും പരിശോധിച്ചാൽ അവഗണന ബോധ്യമാകുമെന്നും ജനീഷ്.

സ്ഥാനാർഥി നിർണയത്തിൽ പാർട്ടി 30 വർഷം പുറകെ തന്നെ നിൽക്കുന്നുവെന്നും യൂത്ത് കോൺഗ്രസിന് അധ്യക്ഷൻ പറഞ്ഞു. അർഹിക്കുന്ന സ്ഥാനം ലഭിച്ചെന്ന വാദമില്ല. 

കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസിന് പരിഗണിക്കാനുള്ള സാഹചര്യമുണ്ട്. പരാതികൾ ഉയർന്നുവരുന്നത് യാഥാർത്ഥ്യമാണ്. വരും ദിവസങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി താഴെത്തലത്തിൽ നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പക്ഷേ താഴെത്തട്ടിൽ നടപടികൾ ഉണ്ടായില്ല. ചില ഘട്ടങ്ങളിൽ പോരായ്മ ഉണ്ടായിട്ടുണ്ട്. 

കേരളത്തിലെ യുവ സമൂഹത്തിന് കൊടുക്കേണ്ട പരിഗണനയില്ല. പാർട്ടി ഇന്നുവരെ ജയിച്ചിട്ടില്ലാത്ത വാർഡിലാണ് താൻ വ്യക്തിപരമായി മത്സരിച്ചത്.

പാർട്ടി ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലും പരിഗണിക്കണം. പലസ്ഥലങ്ങളിലും അപ്രതീക്ഷിതമായ വിജയം നേടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കുമെന്നും ജനീഷ് പറഞ്ഞു.

സംസ്ഥാന സർക്കാർ ഭരണത്തിൽ നിന്ന് പോകണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യം. ചെറുപ്പക്കാരെ അണിനിരത്തിയാൽ പാർട്ടിക്ക് വലിയ വിജയം ഉണ്ടാകും. 

ഇതിനുവേണ്ട ചിന്ത പാർട്ടിയിൽ നിന്നും ഉണ്ടാകണം. പാർട്ടി കണക്കെടുപ്പ് നടത്തിയാൽ യൂത്ത് കോൺഗ്രസിന്റെ ആവശ്യം ന്യായമാണെന്ന് മനസ്സിലാകുമെന്നും ജനീഷ് പ്രതികരിച്ചു. 
 

Advertisment