/sathyam/media/media_files/2026/01/06/youth-congress-march-2026-01-06-22-15-08.jpg)
കോട്ടയം: ശബരിമല സ്വര്‍ണകൊള്ളയ്‌ക്കെതിരെ കോട്ടയത്തെ ദേവസ്വം വകുപ്പ് ഓഫീസിലേക്കു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിന് ഉള്ളിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
ഔഫീസ് കോമ്പൗണ്ടിലെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടന്നിരുന്നു. ഈ ഭാഗത്തു കൂടി പ്രവര്‍ത്തകര്‍ ചാടി കടക്കാന്‍ ശ്രമിച്ചു. ഇതു പോലീസ് ഷീല്‍ഡ് ഉപയോഗിച്ചു തടഞ്ഞു. ഇതിനടെ സമരക്കാരുടെ തലയ്ക്കു പോലീസ് അടിച്ചെന്നാരോപണം ഉയര്‍ന്നതോടെ പ്രതിഷേധം കടുത്തു.
'തനിക്കൊന്നും പെന്‍ഷന്‍ കിട്ടില്ല കേട്ടോ' എന്നു പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ഇതിനിടെ പോലീസ് ബലമായി പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചതോടെ ഓരാള്‍ പോലീസ് വാനിന്റെ ടയറിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചു.
ഏറെ പണിപ്പെട്ടാണു പോലീസ് ഇവരെ നീക്കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രിഡന്റ് ഗൗരീശങ്കറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us