ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. സംഭവം കൊച്ചിയിൽ. പള്ളിയിൽ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം

ആ​ദ്യം ഒ​രു പ​ഫ്സ് ക​ഴി​ച്ചു, പി​ന്നീ​ട് ഉ​പ്പു​മാ​വ് ക​ഴി​ച്ചു. അ​തി​നി​ട​യി​ലാ​ണ് പെ​ട്ടെ​ന്ന് ആ​ന്‍റോ​ൺ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്.

New Update
youth

കൊ​ച്ചി: മു​ന​മ്പ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റു​പ്പ​ശ്ശേ​രി അ​ജി​യു​ടെ മ​ക​ൻ ആ​ന്‍റോ​ൺ‌ (21) ആ​ണ് മ​രി​ച്ച​ത്.

Advertisment

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ പോ​യ​തി​ന് ശേ​ഷം ആ​ൻോ​ൺ വീ​ട്ടി​ലേ​ക്ക് വ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. 

ആ​ദ്യം ഒ​രു പ​ഫ്സ് ക​ഴി​ച്ചു, പി​ന്നീ​ട് ഉ​പ്പു​മാ​വ് ക​ഴി​ച്ചു.

അ​തി​നി​ട​യി​ലാ​ണ് പെ​ട്ടെ​ന്ന് ആ​ന്‍റോ​ൺ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്താ​ണെ​ന്ന് വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം മ​ന​സി​ലാ​യി​ല്ല.

തു​ട​ർ​ന്ന് കു​ഴ​ഞ്ഞ്‌​വീ​ണ ആ​ന്‍റോ​ണി​നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ലോ​ജി​സ്റ്റി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ന്‍റോ​ൺ.

ഭ​ക്ഷ​ണം ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണോ അ​തോ പെ​ട്ടെ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ലേ വ്യ​ക്ത​മാ​കൂ.

Advertisment