Advertisment

ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

New Update
police Untitledmani

തൃശൂർ: ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. വെങ്കിടേശ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം.

Advertisment

സംഘത്തിൽ ആറ് പേര് ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു.

നാട്ടുകാരാണ് മുങ്ങി താഴുന്നത് കണ്ടത്. തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisment