തദ്ദേശത്തിരഞ്ഞെടുപ്പിൽ യുവത്വം നിറയുന്നു. 81 കെ.എസ്.യുക്കാർക്ക് അവസരം നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ട്രാൻസ് ജെൻഡറിനും സ്ഥാനാർത്ഥിത്വം. എസ്.എഫ്.ഐയുടെ 60 പേർ മത്സരിക്കുമ്പോൾ 23 പേരുമായി എ.ഐ.എസ്.എഫ്. എം.എസ്.എഫ് രംഗത്തിറക്കിയത് 47 പേരെ. ഒരാൾക്ക് പോലും അവസരം നൽകാതെ എ.ബി.വി.പി

സംഘപരിവാർ സംഘടനയായ എ.ബി.വി.പി ആർക്കും മത്സരിക്കാൻ അവസരം കൊടുത്തിട്ടില്ല.

New Update
election

തിരുവനന്തപുരം: തദ്ദേശ ത്തിരഞ്ഞെടുപ്പിൽ മത്സരാർത്ഥികളിൽ യുവത്വം നിറയുന്നു.

Advertisment

ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ നിന്നും അകന്നു പോവുന്നുവെന്ന വാദമുയരുമ്പോഴാണ് വിവിധ പാർട്ടികളിൽ പെട്ട് 150ലധികം വിദ്യാർത്ഥികൾ മത്സരരംഗത്ത് നിറയുന്നത്. 

 22 സംസ്ഥാനഭാര വാഹികൾ ഉൾപ്പെടെ 81 കെഎസ്യു നേതാക്കൾക്കാണ് മത്സരിക്കാൻ മാതൃസംഘടനയായ കോൺഗ്രസ് അവസരം നൽകിയിട്ടുള്ളത്.

 അരുണിമ സുൽഫിക്കർ, ഗോപുനെയ്യാർ, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, ഗൗതം ഗോകുൽ ദാസ് എന്നിവർ ജില്ലാപഞ്ചായ ത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികളാണ്.

ഗോപു നെയ്യാറും ഗൗതം ഗോകുൽദാസും ജില്ലാ പ്രസിഡൻറുമാരാണ്. എം.ജെ. യദുകൃഷ്ണൻ, ജോസൂട്ടി ജോസ്, അമൃത പ്രിയ, ആദർശ് സുധർ മൻ, മിവാജോളി, അർജുൻ പുനത്ത്, അൽ മീൻ അഷ്‌റഫ്, അതുൽ എം.സി., നിഖിൽ കണ്ണാടി, രോഹിത് എം.എസ്. എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികൾ.

തദ്ദേശത്തിൽ ഇക്കുറിയും ഇടതുവിദ്യാർഥിസം ഘടനയായ എസ്.എഫ്.ഐയുടെ പ്രാതിനിധ്യം കുറഞ്ഞിട്ടില്ല.

60 പേരാണ് എസ്എഫ്‌ഐ പ്രവർത്തകരായ ഇടതുസ്ഥാനാർഥികൾ. ഗ്രാമപ്പഞ്ചായത്ത്-31. ബ്ലോക്ക്പഞ്ചായത്ത്-14, ജില്ലാപഞ്ചാ യത്ത്-ഒൻപത്, മുനിസിപ്പാലിറ്റി-അഞ്ച്, കോർപ്പറേഷൻ-ഒന്ന് എന്നിങ്ങനെയാണ് എസ്.എഫ്.ഐക്കാർ മത്സരത്തിനൊരുങ്ങുന്നത്.

പി. താജുദ്ദീൻ (കോഴിക്കോട് ജില്ലാപഞ്ചായത്ത് നാദാപുരം ഡിവിഷൻ) സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്(കോഴിക്കോട് ജില്ലാപഞ്ചാ യത്ത് താമരശ്ശേരി ഡിവിഷൻ), സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അവ്യ കൃഷ്ണ (തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അരുമാനൂർ) ആർ ജി. ആശിഷ് (തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് കുടുബോട്ടുകോണം വാർഡ് ആറ്) എന്നിവരും രംഗത്തുണ്ട്. 

സി.പി.ഐയുടെ വിദ്യാർഥിസംഘടനയായ എഐഎസ്എഫിന്റെ 23 നേതാക്കളാണ് ജന വിധി തേടുന്നത്.

സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ കോന്നി ഡിവിഷനിലെ ഇടതുസ്ഥാനാർഥിയാണ്.

സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഇ. ആന്റസ് (ആറ്റിങ്ങൽ നഗരസഭ) ജോബിൻ ജേക്കബ് (കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്ക്), എം. രാഹുൽ (വെമ്പായം പഞ്ചായത്ത് നെടുവേലി വാർഡ്) എന്നിവരും എ.ഐ.എസ.്എഫി ന്റെ എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളാണ്. 

മുസ്ലിംലീഗിന്റെ വിദ്യാർഥിസംഘടനയായ എം.എസ്.എഫിന്റെ 47 നേതാക്കളാണ് മത്സരത്തിനു ള്ളത്.

സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് (മലപ്പുറം ജില്ലാപഞ്ചായത്ത് ചങ്ങരംകുളം ഡി വിഷൻ) സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ . ആയിഷ ബാനു (മലപ്പുറം ജില്ലാപഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ) സംസ്ഥാനകമ്മിറ്റിയംഗങ്ങളായ അഫിഫാ നവീസ് (കോഴിക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ), കേന്ദ്രകമ്മിറ്റിയംഗം റീമ കുന്നുമ്മൽ (കോഴിക്കോട് ജില്ലാപഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ) തുടങ്ങിയവരും യുവനിരയിലുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും സംഘപരിവാർ സംഘടനയായ എ.ബി.വി.പി ആർക്കും മത്സരിക്കാൻ അവസരം കൊടുത്തിട്ടില്ല.

Advertisment