സീറ്റ് നൽകാത്തതിൽ പ്രതിഷേധം, കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്

New Update
padanna

കാസർ​ഗോഡ്: സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്. പിന്നാലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷനിൽ യൂത്ത് ലീഗ് റിബൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. 

Advertisment

പടന്ന ഡിവിഷനിലേക്ക് മുസ്ലീം ലീഗ് നേതാവ് ബിസിഎ റഹ്മാൻ പത്രിക നൽകി. ലീഗ് സ്ഥാനാർഥിയായി എം കെ അഷ്റഫ് നേരത്തെ പത്രിക നൽകിയിരുന്നു.

പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലും ബി സി എ റഹ്മാൻ പത്രിക നൽകി. അഞ്ചാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർഥി വി കെ അബ്ദുള്ളയാണ്. പത്രിക നൽകിയ ശേഷം ബിസി റഹ്മാനെ ആനയിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി.

Advertisment