Advertisment

മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് മകന്റെ സ്ഥിരം ഹോബി; മദ്യപിച്ച് ലക്കുകെട്ട് സ്ഥിരമായി ബന്ധുവീടുകളില്‍ പോയി പ്രശ്‌നമുണ്ടാക്കും: ഒടുവില്‍ ഉറങ്ങിക്കിടന്ന മകന്റെ നെഞ്ചില്‍ പിതാവ് കത്തിയിറക്കിയത് സഹിച്ച് മടുത്ത്‌

സ്ഥിരമായി മദ്യപിക്കാറുള്ള ക്രിസ്റ്റി ബന്ധുവീടുകളില്‍ പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
father stab son

കോഴിക്കോട്: കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പൂവാറന്‍തോട് സ്വദേശി ക്രിസ്റ്റിയാണ് (24) മരിച്ചത്. പിതാവ് ജോണ്‍ ചെരിയാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Advertisment

മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയെ പിതാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള കത്തി കൊണ്ട് നെഞ്ചിലാണ് കുത്തിയാണ്. ഗുരുതര പരിക്കേറ്റ ക്രിസ്റ്റി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്ഥിരമായി മദ്യപിക്കാറുള്ള ക്രിസ്റ്റി ബന്ധുവീടുകളില്‍ പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ച് ബന്ധു വീട്ടിലെത്തിയ ഇയാളെ ജോണും ഇളയ മകനും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്.

മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ പ്രകോപിതനായാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ തിരുവമ്പാടി പൊലീസ് ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും പിതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Advertisment