ബസില്‍ ലൈംഗിക അതിക്രമമെന്ന പേരില്‍ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു

വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു

New Update
deepak

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആരോപണവിധേയനായ യുവാവ് ജീവനൊടുക്കി.

Advertisment

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.

 ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു.

തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു.


വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment