/sathyam/media/media_files/2025/11/16/1510252-tp-senkumar-1-2025-11-16-12-35-14.webp)
കോഴിക്കോട്: ബിജെപി പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യയിലും വനിത നേതാവ് ആത്മഹത്യക്ക് ശ്രമിച്ചതിലും പ്രതികരണവുമായി ബിജെപി നേതാവ് ടി.പി സെൻകുമാർ.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ മരിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യുക എന്ന സ്ഥിതിയിലെത്തുന്നവർ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയണമെന്നും ടി.പി സെൻകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുൻകൈ ആണ് അതിൽ സ്ഥാനാർത്ഥിയാകാൻ ലഭിക്കാത്തവർ ചിലർ നടത്തിയ ആത്മഹത്യാ ശ്രമങ്ങൾ സൂചിപ്പിക്കുന്നത്.
കാരണം ജയം ഉറപ്പാണ് എന്ന് തോന്നുന്ന സമയം ആ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ അതുണ്ടാക്കുന്ന വിഷമമാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്.
പക്ഷേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാത്രമല്ല ലക്ഷക്കണക്കിന് പ്രവർത്തകരുള്ള പാർട്ടിക്ക് എല്ലാവർക്കും ടിക്കറ്റ് കൊടുക്കാനാകുമോ?
അങ്ങനെ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവർ തീർച്ചയായും രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നത്. കാരണം ഇത്തരം സന്ദർഭങ്ങളെ ധീരതയോടെ നേരിടുന്നതിന് കഴിയാത്തവർക്ക് പറ്റിയ മേഖല അല്ല രാഷ്ട്രീയം. മരണം ദുഃഖകരമാണ്.
പക്ഷേ ഒരു സീറ്റ് കിട്ടിയില്ല എന്ന പേരിൽ മരിക്കാൻ ശ്രമിക്കുന്നതും തീർത്തും അപലപനീയമാണ്. കുടുംബത്തെ എങ്കിലും ആലോചിക്കണമായിരുന്നു.
ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ. അതോടൊപ്പം നേതൃത്വം അർഹർക്ക് മാത്രം സീറ്റ് നൽകുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇത്തവണ തിരുവനന്തപുരത്തെ ജനങ്ങൾ വികസനത്തെ, സത്യസന്ധതയെ, സമാധാനത്തെ, നിഷ്പക്ഷതയെ,കഴിവുറ്റ, ബിജെപിയെ ഭൂരിപക്ഷത്തിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us