സൂംബാ വിവാദം: അധ്യാപകൻ ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു

New Update
tk ashraf

കൊച്ചി: സൂംബാ നൃത്തത്തിനെതിരായ നിലപാടെടുത്ത അധ്യാപകൻ ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Advertisment

തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തത് എന്ന് ടി കെ അഷ്റഫ് കോടതിയെ അറിയിച്ചു. മെമ്മോ നല്‍കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്‍കിയാല്‍ അതില്‍ മറുപടി കേള്‍ക്കാന്‍ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടികെ അഷ്റഫിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ബന്ധമാക്കുന്നതിന് എതിരെ ടികെ അഷ്റഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

Advertisment