മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെക്കണം; സിപിഐഎം

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജി വെക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

New Update
cpim

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജി വെക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രതിഷേധ പ്രവർത്തനങ്ങളിലും ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്നും ബിജെപിയും കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരിനെ സംരക്ഷിക്കുകയാണെന്നും പൊളിറ്റ് ബ്യൂറോ അപലപിച്ചു.

Advertisment

രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ കുറ്റവാളികളെ മണിപ്പൂർ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നും കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കാൻ തയ്യാറായില്ലെന്നും പൊളിറ്റ് ബ്യൂറോ കൂട്ടിച്ചേർത്തു.

രണ്ടര മാസമായി മണിപ്പൂർ കത്തിയമരുകയാണ്. രണ്ടര മാസങ്ങൾക്കു ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന സംഭവത്തെയും മണിപ്പൂരിലെ അക്രമത്തിന്റെ തീവ്രതയും നിസ്സാരമാക്കി – പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Advertisment