New Update
/sathyam/media/media_files/Ku4CPLQQgUgMAL4ug8tM.jpg)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. ജമീമ റോഡ്രിഗസിന്റെ ഓൾറൗണ്ട് മികവിലാണ് ഇന്ത്യ 108 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 228 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ട് ആയി.
Advertisment
86 റൺസ് നേടിയ ജെമീമ റോഡ്രിഗസാണ് ടോപ് സ്കോറര്‍. ഹര്‍മ്മന്‍പ്രീത് കൗര്‍ 52 റൺസും നേടി. 36 റൺസ് നേടിയ സ്മൃതി മന്ദാനയും ഫോമിലേക്ക് തിരികെവന്നു.
മൂന്ന് ഓവറിൽ 3 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് എടുത്ത ജമീമയാണ് വിജയം എളുപ്പമാക്കിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റ് എടുത്തും ഇന്ത്യക്കായി തിളങ്ങി. ജയത്തോടെ പരമ്പര 1-1 എന്നായി.