ശ്രീലങ്കയെ തകർത്ത് പാക്കിസ്ഥാന്‍ ഫൈനലില്‍

ശ്രീലങ്കയ്ക്കായി ലഹിരു സമരകൂൺ, പ്രമോദ് മധുഷന്‍, കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

New Update
PAK

ഷ്യ കപ്പ് 2023ലെ ആദ്യ സെമിയിൽ പാക്കിസ്ഥാന് ജയം. ശ്രീലങ്കയ്ക്കെതിരെ 60 റൺസിനാണ് ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എ ടീം 322 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 45.4 ഓവറിൽ 262 റൺസിന് പുറത്തായി.

Advertisment

പാക്കിസ്ഥാന് വേണ്ടി ഒമൈര്‍ യൂസുഫ്(88), മൊഹമ്മദ് ഹാരിസ്(52), മുബാസിര്‍ ഖാന്‍(42) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 322 റൺസിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ലഹിരു സമരകൂൺ, പ്രമോദ് മധുഷന്‍, കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

97 റൺസ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും സഹന്‍ അരചിഗേയ്ക്കും പിന്തുണ നൽകുവാന്‍ മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ആതിഥയേര്‍ക്ക് തിരിച്ചടിയായത്. അര്‍ഷദ് ഇക്ബാൽ അഞ്ച് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബൗളിംഗിൽ തിളങ്ങിയപ്പോള്‍ മുബസിര്‍ ഖാനും സുഫിയന്‍ മുഖീമും രണ്ട് വീതം വിക്കറ്റ് നേടി.

Advertisment