/sathyam/media/media_files/2025/10/22/kazhuthakachavadam-2025-10-22-14-29-34.jpg)
ഷാരൂഖ് ഖാന്റെ വില 2.15 ലക്ഷം, കജോൾ 1.18 ലക്ഷം,അല്ലു അർ ജുൻ 1.80 ലക്ഷം ,മാധുരി ദീക്ഷിത് 2.70 ലക്ഷം ,സൽമാൻ ഖാൻ 1.70 ലക്ഷം, ആമിർ ഖാൻ 1.90 ലക്ഷം, അമിതാബ് ബച്ചൻ 2 ലക്ഷം.
അമ്പരക്കേണ്ടാ , ഇത് ഉത്തർ പ്രദേശിലെ ചിത്രകൂട്ടിൽ നടന്ന കഴുത ച്ചന്തയിൽ (Donkey Fair) വില്പനയ്ക്കുവന്ന കഴുതകളുടെ പേരുകളും വിലയുമാണ് മുകളിൽ വിവരിച്ചിട്ടിട്ടുള്ളത്. കഴുത കൾക്ക് ബോളി വുഡ് സൂപ്പർ സ്റ്റാറുകളുടെ പേരുകൾ നൽകിയാണ് വ്യാപാരികൾ വിൽപ്പന കൊഴുപ്പിച്ചത്.
ദീപാവലിക്ക് തൊട്ടു മുൻപാണ് എല്ലാ വർഷവും മൂന്നു ദിവസത്തെ കഴുതച്ചന്ത നടക്കുന്നത്. ഇക്കൊല്ലം 15000 കഴുതകളും കുറെയധി കം കുതിരകളും വിൽപ്പനയ്ക്ക് വന്നിരുന്നു. മൂന്നു ദിവസം കൊ ണ്ട് 8000 കഴുതകളുടെ വിൽപ്പന നടന്നതായാണ് കണക്ക്.
1670 ൽ അന്നത്തെ മുഗൾ സാമ്രാട്ടായിരുന്ന ഔറംഗസേബ് ആണ് ഈ ചന്ത തുടങ്ങിവച്ചത്.ഇന്ന് കർഷകരും ,ട്രസ്റ്റുകളും , വ്യാപാരി കളുമാണ് കഴുതകളെ കൂടുതലായും വാങ്ങുന്നത്.