പുൽപ്പള്ളിയിൽ നിന്നും രാവിലെ തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു

പുൽപ്പള്ളിയിൽ നിന്നും രാവിലെ തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു

New Update
കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം വഴി പാലായിലേക്ക്‌ രാത്രി യാത്രക്ക് സർവ്വീസ് ആരംഭിച്ചു

വയനാട്: പുൽപ്പള്ളിയിൽ നിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ് റോഡിൽനിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു.

Advertisment

മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ksrtc
Advertisment