കെസ്റ്റർ ലൈവ് മ്യൂസിക് ഇവെൻ്റ് സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ

New Update
58

ന്യൂയോർക്ക്: കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് സെപ്റ്റംബർ 23ന് ശനിയാഴ്ച ന്യൂയോർക്കിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.  ക്രിസ്തീയഗാന രംഗത്ത് അതുല്ല്യപ്രതിഭയും  അനുഗ്രഹീതതുമായ  ജനപ്രിയ ഗായകൻ കെസ്റ്ററും, ഗായിക ശ്രേയ ജയദീപും ഈ ലൈവ് ഷോയിൽ പങ്കെടുക്കും.  യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഇൻ അസോസിയേഷൻ വിത്ത് ഗ്ലോബൽ കൊളിഷൻ കോഗ്ഗേർസ് (Global collision & body work, Congers (Noah George) എന്നിവരുടെ നേത്യത്വത്തിലാണ് ഈ സംഗീതവിരുന്ന് ഒരുക്കുന്നത്. 

Advertisment

മലയാള ക്രിസ്റ്റിയൻ ഭക്തിഗാന മേഘലയിലെ മികച്ച ഗായകനാണ് കെസ്റ്റർ. അദ്ദേഹം ഒരു ഗായകൻ എന്നതിനപ്പുറം അതിശയകരമായ ശബ്ദമാധുര്യത്തിന് ഉടമയാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിലെ മികച്ച ഗായകരുടെ ശ്രേണിയിലേക്ക് എത്തിച്ചേർന്നത്. 'തന്റെ ശബ്ദം ദൈവത്തിന് വേണ്ടി  സമർപ്പിക്കുകയും അവനും അവന്റെ ഭക്തർക്കും വേണ്ടി പാടുകയും ചെയ്യുന്നു' ഇതാണ് കെസ്റ്റർ വിശ്വസിക്കുന്നത്.

മലയാളി സഹൃദയമനനസിന്റെ സമ്പന്നമായ ശബ്ദ സാന്നിദ്ധ്യമാണ് ശ്രേയാ ജയദീപ്. കൊച്ചു വാനമ്പാടിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ കൊച്ചു ഗായികയ്ക്കും ആരാധകർ ഏറെയാണ്. ക്രിസ്റ്റ്യൻ ഭക്തിഗാന ആൽബമായ 'ഹിത' ത്തിലൂടെയാണ് ശ്രേയ ജയദീപ് ഗാലാപനരംഗത്തെ നവസാന്നിദ്ധ്യമായി മാറുന്നത്. 

കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് സെപ്റ്റംബർ 23 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂ യോർക്കിലെ  എൽമോണ്ടിലുള്ള ഗേറ്റ്വെ ക്രിസ്ത്യൻ സെന്ററിലാണ് നടക്കുക..

 ഈ ഗാന വിരുന്നിൽ കേരളത്തിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള കലാകാരൻമാർ പങ്കുചേരും. ഈ ലൈവ്  ഓർക്കസ്ട്ര കൺസെർട് കൂടുതൽ മികവുറ്റതാക്കും. ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്പോൺസർ കെൽട്രോൺ ടാക്സ് കോർപ്പറേഷൻ (Keltron Tax Corp) ടോം ജോർജ് കോലത്ത്  (Tom George kolath) ഗോൾഡ് സ്‌പോൺസർമാർ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് (WFG World Financial Group) (ഷെറിൻ എബ്രഹാം, മെൽഫി സിജു, സൂസൻ തോമസ്), ക്രീയേറ്റീവ് ബിൽഡിംഗ് മാനേജ്മെന്റ് (Creative Building Management inc (ജോർജ് മത്തായി) സിൽവർ സ്‌പോൺസർമാർ ക്രോസ്സ് ഐലൻഡ് റിയാലിറ്റി (Cross Island reality (മാത്യു തോമസ്), സോളാർ പവർ (ഡോൺ തോമസ്) കൂടാതെ എം എസ് ബി (MSB Builders & Elite realtor (സജിമോൻ ആന്റണി) എന്നിവരാണ്.

 മീഡിയ പാർടനേർസ് പ്രെവാസി ചാനൽ, അബ്ബാ ന്യൂസ് അമേരിക്ക, പവർ വിഷൻ, ഹാർവെസ്റ് ടി വി എന്നിവരാണ്. പ്രവേശനം പാസ് മൂലമായിരിക്കും. . ഈ പ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് ഡിവൈൻ മ്യൂസിക് പ്രൊഡക്ഷൻ (Divine Music Production inc, ജീൻസിസ്‌ ക്രീയേഷൻ, ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രി, ഐ ലൗ ജീസസ് (Genesis Creations, Christian Devotional ministry, I love Jesus) ഫേസ്ബുക് പേജ് എന്നിവരാണ്. .

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക :
(516)-849-0368, (516) 445-1873, (516) 749-9604, (516) 859-4322

Advertisment