New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍.
Advertisment
എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പാറശാല കോഴിവിള സ്വദേശി സല്‍മാന്‍ (23), വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പിടിയിലായ സല്‍മാന്‍ പാറശാലക്ക് സമീപത്തെ ലോ കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ബെംഗളൂരുവില്‍ നിന്ന് ശേഖരിച്ച എം.ഡി.എം.എ ബസില്‍ നാഗര്‍കോവിലില്‍ എത്തിച്ച് അവിടെനിന്ന് ബൈക്കില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കോവളം കാരോട് ബൈപ്പാസിന്റെ തിരിപുറം മണ്ണക്കല്ലില്‍വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.