നിലമ്പൂര്‍ വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ഇന്നലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

New Update
മുണ്ടൂർ നൊച്ചുപ്പുള്ളിയില്‍ വൈദ്യുത വേലിയില്‍നിന്നും ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

നിലമ്പൂര്‍: വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ഇന്നലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടത്. മരുതയില്‍ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ട്. 

Advertisment


പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചരിഞ്ഞത്. രണ്ടും രോഗം കാരണമുള്ള മരണമെന്നാണ് പ്രാഥമിക വിവരം. 


കരുളായി എഴുത്തുകല്‍ ഭാഗത്ത് ഏകദേശം 6 മാസം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയുടെ ജഡമാണ് കണ്ടെത്തിയത്. കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടര്‍ച്ചയായുള്ള ആനയുടെ അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് വനപാലകര്‍ പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.

 

Advertisment