/sathyam/media/media_files/2024/11/12/AUFvmGZW2LlQmR6NrFNR.jpg)
മുണ്ടൂര്‍ : നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില കുതിക്കുകയാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കിട്ടാനില്ല. സംസ്ഥാന സര്‍ക്കാറിന് ഏറ്റവും അധികം വരുമാനം ഉണ്ടാക്കി കൊടുക്കുന്ന മേഖലയാണ് നിര്‍മ്മാണ മേഖല.
കമ്പി സിമന്റ് തുടങ്ങിയ എല്ലാ വസ്തുക്കളുടെയും വിലവര്‍ധന തടയുന്നതിനും അസംസ്‌കൃതസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് കല്ലടിക്കോട് സമാപിച്ച മുണ്ടൂര്‍ മേഖല സിഡബ്ല്യു എസ് എ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കല്ലടിക്കോട് ചുങ്കം മേഖലയില്‍ ശാസ്ത്രീയമായ ഓവുചാല്‍ നിര്‍മ്മാണം നടന്നിട്ടില്ല, മഴപെയ്താല്‍ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കുത്തിയൊഴുകുന്ന സ്ഥിതിയാണ്. മിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പിലും വെള്ളക്കെട്ട് ഒഴിയുന്നില്ല. റോഡ് നിര്‍മ്മാണ അപാകതകളും പിഴവുകളും പരിഹരിക്കണമെന്ന ജനകീയ ആവശ്യം അധികാരികള്‍ മുഖവിലക്കെടുക്കണമെന്നും പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റത്തില്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കാതെയും തുടങ്ങിയ പണികള്‍ നിര്‍ത്തിവച്ചും സ്തംഭനാവസ്ഥയിലാണ് മേഖല.
കരിങ്കല്ല്, ചെങ്കല്ല്, ഹോളോ ബ്രിക്‌സ്, മെറ്റല്‍, എംസാന്റ് തുടങ്ങിയവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. കയറ്റിറക്ക് മേഖലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും, സൈറ്റ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്നും നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികള്‍ പഠിച്ച് പരിഹരിക്കണമെന്നും മേഖലാ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
പ്രസിഡന്റായി പ്രസാദ്, സെക്രട്ടറിയായി അബ്രഹാം.സി.മാത്യു, ട്രഷററായി സുനില്‍. കെ. വി എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us