Advertisment

മാധ്യമങ്ങള്‍ക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷന്‍ ചിത്രീകരിക്കരുതെന്ന് സ്പീക്കറുടെ ഓഫീസ്

ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ സഭയിലെത്തുന്ന പ്രതിപക്ഷം സഭ കലുഷിതമാക്കുമെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala niyamasabhaa.jpg

തിരുവനന്തപുരം : നിയമസഭാങ്ങളുടെ ഫോട്ടോസെഷന്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷന്‍ നടത്തുന്നത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങള്‍ക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശം.

Advertisment

ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ സഭയിലെത്തുന്ന പ്രതിപക്ഷം സഭ കലുഷിതമാക്കുമെന്നാണ് സൂചന. ആദ്യ ദിനം ബാര്‍കോഴയില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരും. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡ് കൂട്ടാനുള്ള ബില്‍ ഇന്ന് അവതരിപ്പിക്കും.

thiruvananthapuram-potholes-in-roads
Advertisment