പാണക്കാട്ടെ കുടുംബത്തെ ആരും തൊട്ടു കളിക്കേണ്ട, പിന്തുണയുമായി പിഎംഎ സലാം രംഗത്ത്

New Update
H

പാണക്കാട് മുഈന്‍ അലി തങ്ങൾക്ക് പിന്തുണയുമായി മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം  രംഗത്ത്.

Advertisment

 മുഈന്‍ അലി തങ്ങളെ വീല്‍ചെയറില്‍ ഇരുത്തുമെന്നുള്ള ഭീഷണിക്കെതിരെ  പോലീസ് നടപടി വേഗത്തില്‍ ആക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണ രൂപം -

പാണക്കാട് മുഈനലി തങ്ങൾക്കെതിരെയുളള ഭീഷണിയിൽ പോലീസ്  നടപടി വേഗത്തിലാക്കണം. കുറ്റവാളിക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽ നിന്ന്  നേരത്തെ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല.  ലീഗിന്റെ നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ  പറയുന്നതാണ്. മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ട്.

Advertisment