New Update
/sathyam/media/post_attachments/xObVFoIAYPj1HcfKGQMw.jpg)
കാലടി: സംസ്കൃത ഭാഷയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം ഓൺലൈൻ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
Advertisment
പ്രായപരിധിയില്ല. മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് രണ്ടായിരം രൂപ. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in/scol സന്ദർശക്കുക.