കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി ജെ പി സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിനെ സ്തംഭിപ്പിക്കും

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.

New Update
images(1483)

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ ബി ജെ പി സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിനെ സ്തംഭിപ്പിക്കും. ഇടത്- വലത് എം പിമാര്‍ ഉള്‍പ്പെടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് ഇന്നും ഇരുസഭകളിലും കൊണ്ടുവരും.

Advertisment

ഛത്തീസ്ഗഢ് മുഖ്യമന്ത്രി അക്രമികളായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്ത് എത്തിയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തില്‍ എഫ് ഐ ആറില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന കുറ്റം രണ്ടാമത് കൂട്ടിച്ചേര്‍ത്തതെന്ന ആരോപണമാണ് സി ബി സി ഐ ഉയര്‍ത്തിയത്.

 

 

Advertisment