New Update
/sathyam/media/media_files/RjPDOIg7i6sdW4q8ytjO.jpg)
ആലപ്പുഴ: ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ തന്നെയാണ് കൊന്ന് കുഴിച്ചുമൂടിയത് . സഹോദരൻ ബെന്നി ചുറ്റിക കൊണ്ട് തലക്കടിച്ച് റോസമ്മയെ കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം ചെയ്യാൻ തീരുമാനിച്ചതിൽ എതിർപ്പാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
Advertisment
ഏപ്രിൽ 17 നു രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ 18 മുതൽ റോസമ്മയെ കാണാതായിരുന്നു.വെന്ന് അയൽക്കാരും ബന്ധുക്കളും പറഞ്ഞു. 17 ന് രാത്രിയാണ് കൊലപാതകം നടത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം വീടിനു പിൻഭാഗത്ത് കുഴിച്ചിടുകയായിരുന്നു. പൊലീസ് പരിശോധനയിൽ റോസമ്മയുടെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us