/sathyam/media/media_files/EYouuC1Yoo64eaqdDioj.jpg)
തിരുവനന്തപുരം : വെ​ള്ള​പ്പാ​ണ്ടി​ന്‍റെ എ​ണ്ണ​വും വ്യാ​പ്തി​യും അ​നു​സ​രി​ച്ചാ​ണ് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്.
ചികിത്സ
1. പു​റ​മേ പു​ര​ട്ടു​ന്ന മ​രു​ന്നു​ക​ള്‍
2. അ​ക​ത്തേ​ക്ക് ക​ഴി​ക്കു​ന്നമ​രു​ന്നു​ക​ള്‍ സ്റ്റി​റോ​യ്ഡ് അ​ല്ലെ​ങ്കി​ല്‍ സ്റ്റി​റോ​യ്ഡ് പോ​ലു​ള്ള മ​രു​ന്നു​ക​ള്‍, മെ​ല​നോ​സൈ​റ്റ് വ​ള​ര്‍​ച്ച ത്വരി​ത​പ്പെ​ടു​ത്തു​ന്ന മ​രു​ന്നു​ക​ള്‍.
3.ഫോട്ടോതെറാപ്പി വെ​യി​ലി​ന്‍റെ​യോ ലൈ​റ്റി​ന്‍റെ​യോ സ​ഹാ​യ​ത്തി​ല്‍ ചെ​യ്യു​ന്ന ചി​കി​ത്സ.
4.വെളളപ്പാണ്ട് സർജറി
രോ​ഗി​യു​ടെ ആ​വ​ശ്യ​വും പാ​ടു​ക​ളു​ടെ വ​ലി​പ്പ​വും എ​ണ്ണ​വും സ്ഥാ​ന​വും അ​നു​സ​രി​ച്ച് പ​ല വി​ധ​ത്തി​ലു​ള്ള സ​ര്‍​ജ​റി​ക​ള്‍ ഉ​ണ്ട്.
സ്​കി​ന്‍ ഗ്രാ​ഫ്റ്റിം​ഗ് ആ​ണ് ഏ​റ്റ​വും പ്ര​ധാ​നം.
എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ്, മെലാനോസൈറ്റ് കൾച്ചർ എ​ന്നീ പു​തി​യ രീ​തി​ക​ളും ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ല​വി​ലു​ണ്ട്.
വെ​ള്ള​പ്പാ​ണ്ട് ഉ​ള്ള​വ​ര്‍ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?
· വൈ​കാ​രി​ക സ​മ്മ​ര്‍​ദം വെ​ള്ള​പ്പാ​ണ്ടി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക, തൊ​ലി​യി​ല്‍
നി​റ​മി​ല്ലാ​യെ​ന്ന​തൊ​ഴി​ച്ചാ​ല്‍ അ​വി​ടത്തെതൊ​ലി തി​ക​ച്ചും സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്നു.
· ആ​ഹാ​ര​ത്തി​ല്‍ വ്യ​ത്യാ​സം വ​രു​ത്തേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍ സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ന്ന​ത് എ​ല്ലാ വ്യ​ക്തി​ക​ൾക്കുമെ ന്നതുപോലെ ഇവർക്കും ന​ല്ല​താ​ണ്.
· നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും ഡോ​ക്ട​റോ​ട് പ​ങ്കു​വ​യ്ക്കു​ക.
സ്കൂളിൽ പോകുന്പോൾ
സ്​കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ളാ​ണെ​ങ്കി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ സ്​കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും മ​റ്റു കു​ട്ടി​ക​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ക​യും വേ​ണം.
ഈ ​ഒ​രു അ​വ​സ്ഥ​യെ പ​റ്റി അ​വ​ബോ​ധം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ ഇ​തി​നോ​ടു​ള്ള വി​മു​ഖ​ത തീ​ര്‍​ത്തും ഇ​ല്ലാ​താ​കും. ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ല്‍ ഉ​ള്ള ആ​ള്‍​ക്കാ​രും നേ​രി​ടു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണി​ത്.
നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ള്‍​ക്കൊ​ന്നും ഒ​രു രീ​തി​യി​ലും ഇ​ത് ത​ട​സ​മാ​കി​ല്ല എ​ന്ന​ത് മ​ന​സി​ലാ​ക്കി ആ​ത്മ​ധൈ​ര്യ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കു​ക.