ഇറാന്‍ ആക്രമണത്തിനു പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. സംഘര്‍ഷം നീണ്ടാല്‍ നാട്ടില്‍ ഇന്ധന വിലയും കുതിച്ചുയരും

New Update
fuel1.jpg

കോട്ടയം: ഇസ്രായേല്‍-യു.എസ് സംയുക്തസേനകളുടെ ഇറാന്‍ ആക്രമണത്തിനു പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. മിഡില്‍ ഈസ്റ്റ് മുഴുവന്‍ യുദ്ധഭീതിയിലായതോടെയാണ് അത് എണ്ണവിപണിയേയും സ്വാധീനിച്ചത്. സംഘര്‍ഷം നീണ്ടു നിന്നാല്‍ ഇന്ത്യയില്‍ ഉള്‍പ്പടെ പെട്രോളിയത്തിന്റെ വിലയില്‍ വലിയ തോതില്‍ ഉയരും. നിലവില്‍ ഇന്ത്യയ്ക്കു പ്രതിന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ട്.

Advertisment

പക്ഷേ, അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ചു വില വര്‍ധിപ്പിച്ചില്ലെങ്കില്‍ എണ്ണ കമ്പനികള്‍ ഭീമമായ നഷ്ടം നേരിടേണ്ടി വരും. വില വര്‍ധന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കാന്‍ പോന്നതാണ്. വിലക്കയറ്റം മുതല്‍ ഭക്ഷ്യ ക്ഷാമം വരെ ഉണ്ടാകും. അടിന്തര സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉല്‍യോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയര്‍ന്നു. 78.24 ഡോളറില്‍ നിന്നാണു ബ്രെന്റ് ക്രൂഡിന്റെ വില ജയര്‍ന്നത്. 5.38 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളര്‍ ഉയര്‍ന്ന് 75.33 ഡോളറായി ഉയര്‍ന്നു.

ഈനിലയില്‍ പോവുകയാണെങ്കില്‍ ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നാണു പ്രവചനങ്ങള്‍. അടുത്തയാഴ്ചയോടെ എണ്ണവില 100 ഡോളര്‍ പിന്നിടും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ ഉള്‍പ്പടെ എണ്ണ ഇറക്കുമതിയെ വന്‍ തോതില്‍ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇതു കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടും.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടില്ലെങ്കിലും യുദ്ധം തുടങ്ങിയതിനു ശേഷം സുരക്ഷ മുന്‍നിര്‍ത്തി ഇതുവഴി കപ്പല്‍ ഗതാഗതം നിലച്ചിട്ടുണ്ട്. ഇതു പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി കപ്പലുകളാണു ഹോര്‍മുസ് വഴിയുള്ള യാത്ര റദ്ദാക്കിയത്.

Advertisment