ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗില്‍ കടത്ത്. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗില്‍ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒമ്പത് വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 

New Update
police 2345

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗില്‍ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒമ്പത് വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 

Advertisment


തൃശ്ശൂര്‍ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അനസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരി 22ന് പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം സുരേഷും സംഘവും ചേര്‍ന്നാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തത്. 



പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന രാകേഷ് എം കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി സുധീര്‍ ഡേവിഡാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.

Advertisment