New Update
/sathyam/media/media_files/1RHVfdfQPnMeOBfCgdLI.jpg)
ചെന്നൈ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ സ്ഫോടനം. ഒരാള്‍ മരണപ്പെട്ടു. ചെന്നൈ തൊണ്ടിയാര്‍പേട്ടിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐഒസിഎല്‍) പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. ലൂബ് പ്ലാന്റില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഒരു തൊഴിലാളി മരണപ്പെട്ടത്. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Advertisment
ഐഒസിഎല്‍ പ്ലാന്റിന് ഉള്ളിലെ സ്ലഡ്ജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പൊലീസും അഗ്‌നിശമനസേനയും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ഇതുവരെ അറിവായിട്ടില്ല.