ഓണ്‍ലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റിലായി

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തൃശൂര്‍ സ്വദേശിയുടെ ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

New Update
ഫേസ്ബുക്ക് 300 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു

തൃശൂര്‍: ഓണ്‍ലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റിലായി. നൈജീരിയന്‍ പൗരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തൃശൂര്‍ സ്വദേശിയുടെ ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Advertisment


2023 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെയാ് പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടത്. സിറിയയില്‍ യുദ്ധം വന്നപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 


കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്സുകള്‍ ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെട്ടു.


മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി ആകെ 1.90 ലക്ഷം രൂപ കൈമാറുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയ തൃശൂര്‍ സ്വദേശി ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കേസ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് നൈജീരിയന്‍ പൗരനെ മുംബൈയില്‍ നിന്ന് പിടികൂടിയത്.