ഓപ്പറേഷന്‍ ഡി - ഹണ്ട്. 149 പേരെ അറസ്റ്റ് ചെയ്തു. എം. ഡി. എം. എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 

New Update
kerala police2

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 


Advertisment

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 149 പേരാണ് അറസ്റ്റിലായത്.


ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.17 ഗ്രാം), കഞ്ചാവ് (533 ഗ്രാം), കഞ്ചാവ് ബീഡി (100 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

Advertisment