/sathyam/media/media_files/10KIGuGPojb37g2ds8FK.jpg)
എസ്ബിഐയിൽ ജോലി നേടാൻ ഇതാ അവസരം. 2025-ലെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്തലുകൾ വരുത്തി. നിലവിലെ ഒഴിവുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ജനുവരി 10 വരെ ഓൺലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 വരെയായിരുന്നു. വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 327 തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.
ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി. ടി.സി ചർച്ചകൾ എന്നിവയിലൂടെയാണ് തെരഞ്ഞെടുക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us