ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നില്‍ക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

New Update
high court 8Untitled.jpg

കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി.

Advertisment

ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നില്‍ക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനാവശ്യം ബലപ്രയോഗത്തിലൂടെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടായി നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

kochi high court
Advertisment