ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. വയനാട് സ്വദേശിയായ കാര്‍ത്തികയ്ക്കാണ് (29) പരുക്കേറ്റത്.
കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത് അറിയാതെ ഇവര്‍ ഉറങ്ങി പോകുകയായിരുന്നു.
ഉടനെ ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടക്കുന്നത്. യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.