കണ്ണൂർ : പി ജയരാജന്‍ വധശ്രമക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് എതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ എല്ലാ പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. 1999 ആഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ ആര്‍എസ്എസുകാരായ ഏഴ് പേരാണ് പ്രതികൾ.