New Update
/sathyam/media/media_files/onJYrt6SmXpn5Ma7RSBs.jpg)
P Jayarajan
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത വാക്‌പോരിനിടെ പി ജയരാജനെതിരെ ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് ഭീഷണിക്കിടെയാണ് നടപടി. പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.
Advertisment
പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊലവിളി മുദ്രാവ്യാക്യം ഉയര്‍ത്തിയിരുന്നു. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തിനിടെ ഉയര്‍ന്നത്. മാഹി പള്ളൂരിലായിരുന്നു പ്രകടനം നടന്നത്.