അഴിമതി സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അഴിമതിക്കെതിരെ യുവജനങ്ങൾ അണിനിരക്കണം എന്നും വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ പി പ്രേംനാഥ് ആവശ്യപ്പെട്ടു. അന്തർ ദേശീയ അഴിമതി വിരുദ്ധ ദിനാചരണ ത്തിന്റെ ഭാഗമായി വിശ്വാസ് പാലക്കാട് കോപ്പറേറ്റീവ് കോളേജിൽ നടത്തിയ അഴിമതി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ തെറ്റാണെന്നും വികസന പ്രവർത്തനങ്ങളിലെ അഴിമതി പൗരന്റെ ഭരണഘടന അവകാശത്തിന്റെ ലംഘനമാണെന്നും പി. പ്രേംനാഥ് പറഞ്ഞു. വിശ്വാസ് പാലക്കാട് സെക്രട്ടറി അഡ്വ. എൻ.രാഖിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. വിജയ അഴിമതി വിരുദ്ധ നിയമത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. കുട്ടികൾ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കോപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പാൾ വിമലാദേവി സ്വാഗതവും വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ. അജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഫോട്ടോ :അന്തർ ദേശീയ അഴിമതി വിരുദ്ധ ദിനാചരണ ത്തിന്റെ ഭാഗമായി വിശ്വാസ് പാലക്കാട് കോപ്പറേറ്റീവ് കോളേജിൽ നടത്തിയ അഴിമതി വിരുദ്ധ ബോധവൽക്കരണ സെമിനാർ വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ പി പ്രേംനാഥ് ഉദ്ഘാടനം ചെയ്തു സംസാരിക്കു