ഡോ.ഹാരിസിനെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമം, പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്. പിവി അന്‍വര്‍

ഡോ ഹാരിസിനെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. ആശുപത്രിയിലെ ഉപകരണങ്ങള്‍ എടുത്തു മാറ്റി.

New Update
pv anwar

തിരുവനന്തപുരം:ഡോ ഹാരിസിനെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. ആശുപത്രിയിലെ ഉപകരണങ്ങള്‍ എടുത്തു മാറ്റി.

Advertisment


 ഹാരിസ് ഉന്നയിച്ച വിഷയങ്ങളില്‍ നടപടി എടുത്താന്‍ ജനം ഇളകുമെന്നതിനാലാണ് കളളക്കേസില്‍ കുടുക്കാന്‍ നോക്കുന്നത്.ആശുപത്രി ഉപകരണങ്ങള്‍ എടുത്തു മാറ്റാന്‍ ഗൂഢാലോചന നടന്നു.അത് അടിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്നും പി വി അന്‍വര്‍ ആരോപിച്ചു.



ഉപകരണങ്ങള്‍ കാണാതായെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ ദുസ്സൂചനയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനെല്ലാം പിന്നില്‍ എന്നാണ് അന്‍വര്‍ പറയുന്നത്. 


ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളടിത്തോളം കാലം മാമിക്കേസ് തെളിയില്ലെന്നും അന്‍വര്‍ പറഞ്ഞു. SHO ലെവലില്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നു . കേസ് തെളിയിക്കപ്പെട്ടാല്‍ പൊലിസിലേയും സമൂഹത്തിലേയും ഉന്നതര്‍ കുടുങ്ങും.


അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും കെട്ടിയിട്ടാല്‍ അവര്‍ എന്ത് ചെയ്യുമെന്നും അന്‍വര്‍ ചോദിച്ചു. എക്‌സൈസില്‍ പോയാലും പൊലിസിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് എം ആര്‍ അജിത്ത് കുമാറെന്നും പി വി അന്‍വര്‍ ആരോപിച്ചു. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.


ഉപകരണം കാണാതായതില്‍ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകപ്പിന്റെ വിലയിരുത്തല്‍. ഓസിലോസ്‌കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂര്‍ എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്.

 

Advertisment