മൂന്നാർ :വീണ്ടും റോഡിലിറങ്ങി പടയപ്പ. മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്താണ് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു.
അതേസമയം കഴിഞ്ഞ ദിവസം മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ തടഞ്ഞിരുന്നു . ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.