പദ്മശ്രീ ഡോ. എൻ.കൊച്ചു പിള്ളയുടെ സംസ്ക്കാരം സംസ്ഥാന ബഹുമതികളോടെ നടത്തി

author-image
കെ. നാസര്‍
New Update
kochupilla.jpg

ആലപ്പുഴ: പ്രമേഹ-തൈറോയിഡ് ചികിത്സാ രംഗത്ത് രാജ്യാന്തര പ്രശസ്തനും, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എൻഡോക്രിനോളജി വിഭാഗം മുൻ മേധാവിയുമായ പദ്മശ്രീ ഡോ. എൻ കൊച്ചു പിള്ളയുടെ ഭൗതികശരീരം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. 

Advertisment

ആലപ്പുഴ സിവ്യൂ വാർഡിൽ രവികരുണാകരൻ റോഡിൽ പോപ്പ് വില്ലയിൽ കൊണ്ട് വന്നു മൃതതദേഹത്തിൽ നിരവധി പേർ അന്ത്യ ഉപചാരം അർപ്പിച്ചു ഗോയിറ്റർ രോഗത്തിന് കാരണമാകുന്ന അയഡിൻ അപര്യപ്തത ബുദ്ധി വളർച്ചയെ പോലും ഗുരുതരമായി ബാധിക്കുമെന്ന് ഡോ എൻ കൊച്ചു പിള്ളയാണ് കണ്ടെത്തിയത്. അമേരിക്കയിലെ ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജി. ഡബ്ളിയു. എച്ച്.ഒ. യൂണിസെഫ് . എന്നിവയുടെ അയഡിൻ ഡെഫിഷ്യൻസി ഡിസോർഡേഴ്സ് ബോർഡ് അംഗമായിരുന്നു. 2003 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു

Advertisment